മൂവാറ്റുപുഴ: വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ് ഇന്റർനാഷണൽ തലത്തിൽ മികച്ച ഡിസ്ട്രിക്ട് ഗവർണർക്ക് ഏർപ്പെടുത്തിയിട്ടുള്ള എൽമൈക്രോ അവാർഡ് മൂവാറ്റുപുഴ ടവേഴ്സ് ക്ലബ് അംഗവും പിറവം ബി.പി.സി കോളേജ് അദ്ധ്യാപകനും വൈസ്‌മെൻ ഇന്റർനാഷണൽ മിഡ്‌വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക് 6 ഗവർണറായിരുന്ന ഡോ. ജേക്കബ് എബ്രഹാമിന് ലഭിച്ചു. മികച്ച സന്നദ്ധ പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും പ്രസ്ഥാനത്തിന്റെ ഉയർച്ചയ്ക്കുവേണ്ടിയും പ്രവർത്തിക്കുന്നവർക്ക് നൽകിവരുന്ന അവാർഡാണിത്. കാക്കനാട് റെക്ക ക്ലബ്ബിൽ ഹാളിൽ നടന്ന ചടങ്ങിൽ വൈസ്‌മെൻഇന്ത്യ ഏരിയ പ്രസിഡന്റ് ഔറൈരിയൻ ഫ്രികരിഡോ ഡോ. ജേക്കബ് എബ്രഹാമിന് അവാർഡ് സമ്മാനിച്ചു. ടി.കെ. തങ്കച്ചൻ, അഡ്വ. ബാബുജോർജ് തുടങ്ങിയവർ പങ്കെടുത്തു.