മൂവാറ്റുപുഴ: പഠന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഈസ്റ്റ് മാറാടി സ്കൂൾ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റ് വഴിയാണ് ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചത്. സ്കൂൾ പി.ടി.എ പ്രസിഡന്റ് അനിൽകുമാർ പി.ടി. അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക അവാർഡ് ജേതാവും ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മറ്റി അംഗവും റിട്ട. ഹെഡ്‌മാസ്റ്ററുമായ കെ.കെ.ഭാസ്കരൻ ചാന്ദ്രദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ അജയൻ എ.എ , മദർ പി.ടി.എ ചെയർപേഴ്സൺ സിനിജ സനിൽ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ പി.കെ എന്നിവർ സംസാരിച്ചു. സ്കൂൾ സയൻസ് ക്ലബ് കോ-ഓഡിനേറ്റർ ഗ്രേസി കുര്യൻ ചാന്ദ്ര പര്യവേക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തു. കുട്ടികൾ ചാന്ദ്രദിന ഗാനങ്ങൾ ആലപിക്കുകയും പ്രപഞ്ചം, സൗരയൂഥം, ചന്ദ്രൻ ,ബഹിരാകാശ നിലയം എന്നിവയെക്കുറിച്ച് വിവരണം നൽകുകയും ചെയ്തു. ചാന്ദ്രദിന ക്ലാസുകൾ, ചാന്ദ്രദിന പോസ്റ്റർ രചന, കൊളാഷ്, ചാന്ദ്രദിന ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചു.