പറവൂർ: കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കായി പി.പി.ഇ കിറ്റ് നൽകി. പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളുടെ അഭ്യർത്ഥനയിൽ അസീം പുത്തൻപറമ്പിലാണ് കിറ്റ് നൽകിയത്. പാർട്ടി ലീഡർ എ.എം. അലി ഡോ. ദിവ്യരാജിന് കൈമാറി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ ബാബു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ കെ.എം. ലൈജു, ഇ.എം. അബ്ദുൾ സലാം, ജെ.എച്ച്.ഐമാരായ ഷിബു, അജയകുമാർ, ജെ.പി.എച്ച്.എൻമാരായ ആമിന, ജിഷ തുടങ്ങിയവർ പങ്കെടുത്തു.