പറവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ 188 എ പ്ളസോടെ നൂറുശതമാനം വിജയം കരസ്ഥമാക്കിയ പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരെ മാനേജുമെന്റായ പറവൂർ ഈഴവ സമാജത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഈഴവസമാജം സെക്രട്ടറി എം.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.എസ്. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഈഴവസമാജം പ്രസിഡന്റ് എൻ.പി. ബോസ്, ട്രഷറർ ജയകുമാർ, ഹെഡ്മിസ്ട്രസ് ദീപ്തി, പ്രിൻസിപ്പൽ ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു.