online
കാഞ്ഞൂർ കിഴക്കുംഭാഗം സഹകരണ ബാങ്ക് 7 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളുടെ വിതരണം ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി നിർവഹിക്കുന്നു.

കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സഹകരണ ബാങ്ക് ഓൺലൈൻ പഠനത്തിന് 7 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. ഭരണസമിതി അംഗം സുനിത ശിവദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാറപ്പുറം കുമാരനാശാൻ സ്കൂൾ മാനേജർ ഷീജ രാജന് ബാങ്ക് പ്രസിഡന്റ് ടി. ഐ. ശശി ഫോണുകൾ കൈമാറി.

കെ.പി. ശിവൻ, പി.പി. പത്രോസ്, എം.ജി. ശ്രീകുമാർ, കെ.യു. അലിയാർ, വി.ഒ. പത്രോസ്, ഗൗരി ശിവൻ, കെ.കെ. രാജേഷ് കുമാർ, സെക്രട്ടറി പി.എ. കാഞ്ചന, അസി.സെക്രട്ടറി എം.ബി. സിനി, കെ.എൻ. സന്തോഷ് എന്നിവർ പങ്കെടുത്തു.