പറവൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങി. ഏരിയാതല നടീൽ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിച്ചു. ഏരിയ സെക്രട്ടറി ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. കമ്മറ്റിഅംഗങ്ങളായ ടി.ജി. അശോകൻ, ടി.വി. നിഥിൻ, കെ.എ. വിദ്യാനന്ദൻ, കെ.ഡി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.