bsnl

കൊച്ചി: 399 രൂപയുടെ ഫൈബർ പ്ലാനുമായി ബി.എസ്.എൻ.എൽ. 30 എം.ബി.പി.എസ് വേഗതയുള്ള ഇന്റർനെറ്റും ഇന്ത്യയിൽ എവിടേക്കും എല്ലാ നെറ്റ് വർക്കുകളിലേക്കും പരിധിയില്ലാത്ത കോളുകളുമാണ് ആകർഷണം. പുതിയ വരിക്കാർക്ക് ആറു മാസത്തേക്കാണ് ഓഫർ ലഭിക്കുക. തുടർന്ന് 449 രൂപയുടെ ഫൈബർ ബേസിക് പ്ലാനിലേക്കോ മറ്റേതെങ്കിലും പ്ലാനിലേക്കോ മാറാം. ബി.എസ്.എൻ.എലിന്റെ അതിവേഗ ഫൈബർ ഇന്റർനെറ്റ് എറണാകുളം, ഇടുക്കി ജില്ലയിലെവിടെയും ലഭ്യമാണെന്ന് എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ.കെ.ഫ്രാൻസിസ് ജേക്കബ് അറിയിച്ചു. എറണാകുളം ജില്ലയിൽ സേവനം ലഭിക്കുവാൻ 9400488111 എന്ന വാട്സാപ്പ് നമ്പറിലോ https:\\bookmyfiber.bsnl.co.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.