തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിൽ നിർമിക്കുന്ന ഗുരുമണ്ഡപത്തിന്റെ നിർമാണസഹായ നിധിയിലേക്ക് ബി.പി.സി.എൽ റിഫൈനറി ജീവനക്കാർ സമാഹരിച്ച 1,00,104 രൂപയുടെ ചെക്ക് എരൂർ സൗത്ത് ശാഖ പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദന് കൈമാറി. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, എൽ. സന്തോഷ്‌, അഡ്വ. രാജൻ ബാനർജി, എം.ആർ. സത്യൻ, കെ.ആർ. ജോഷി, കെ.കെ. പ്രസാദ്, ഡി. ജിനുരാജ്, ഇ.എസ്. ഷിബു, യു.എസ്. ശ്രീജിത്ത്‌, സജീവൻ സി.കെ, ചാണയിൽ ശ്രീകുമാർ, മുരളീധരൻ, ഷാജി കുരുനോത്, ഭദ്രൻ വി.വി, വിനോദ്, ശരവണൻ എന്നിവർ പങ്കെടുത്തു.