ആലുവ: മുപ്പത്തടം വ്യവസായ മേഖലയിലെ ഇടുക്കികവലയിൽ കാന മൂടിയതിനെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. മഴക്കാലപൂർവ ശുദ്ധീകരണം ശരിയായ നിലയിൽ നടക്കാത്തതാണ് വിനയായത്. ആലുവക്ക് ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്നിടത്താണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. ബസ് കാത്തുനിൽക്കുന്നവർക്ക് സ്റ്റോപ്പിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. പഞ്ചായത്ത് അധികൃതരുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഭാഗത്ത് നിന്നും നടപടിയില്ലാത്തതിനെത്തുടർന്ന് പ്രദേശവാസികൾ കുട്ടവഞ്ചി ഇറക്കി പ്രതിഷേധിച്ചു.