photo
ഡി.വൈ.എഫ്.ഐ. എളങ്കുന്നപ്പുഴ മേഖലാ കമ്മിറ്റി വിദ്യാർത്ഥികൾക്ക് നല്കിയ സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവ്ഹിക്കുന്നു

വൈപ്പിൻ: ഡി.വൈ.എഫ്.ഐ എളങ്കുന്നപ്പുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. വൈപ്പിൻ ബ്ലോക്ക് സെക്രട്ടറി എം. പി. ശ്യാംകുമാർ, നേതാക്കളായ എ.പി. പ്രിനിൽ, കെ. എസ്. രാധാകൃഷ്ണൻ, ടി. സി. ചന്ദ്രൻ, സുനിൽ ഹരീന്ദ്രൻ, ജ്യോതിഷ്, ലൈജു തുടങ്ങിയവർ പങ്കെടുത്തു.