കൂത്താട്ടുകുളം: സമഗ്രശിക്ഷ കേരളം കൂത്താട്ടുകുളവും പാലോട് ബി.ആർ.സിയും സംയുക്തമായി ഓൺലൈനിൽ ചാന്ദ്രദിനാചരണം നടത്തി. ഷൈജു ജോൺ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ മാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബി.പി.സിമാരായ ഡോ.ബിച്ചു. കെ.എൽ, ബിബിൻ ബേബി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ മഞ്ജു എം.വി, സീമ കെ.പി, എൽദോ ജോൺ, അഭിരാമി എസ്. കുമാർ, വിദ്യാർത്ഥികളായ അമൽ സന്തോഷ്, ഐശ്വര്യ ജെ.ആർ, അഭിമന്യു. ആർ. എന്നിവർ സംസാരിച്ചു.