മുളന്തുരുത്തി: ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വികസന കൺവെൻഷൻ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് രാജു.പി നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോർ കമ്മിറ്റിഅംഗം പി.കെ. അരവിന്ദാക്ഷൻ പദ്ധതി വിശദീകരിച്ചു.വിവിധ പഞ്ചായത്തുകളിൽ നിന്ന് പങ്കെടുത്ത പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. അഡ്വ. വി.കെ. കിഷോർ മോഡറേറ്ററായിരുന്നു. പരിഷത്ത് ഭാരവാഹികളായ കെ.പി. രവികുമാർ, എം.കെ. രാജേന്ദ്രൻ, കെ.ആർ. മോഹനൻ, ടി.പി. വർഗീസ്, കെ.എൻ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.