കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങൾക്കുള്ള എസ്.എസ്.എൽ.സി അവാർഡ് വിതരണം സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സി.എൻ.പ്രഭകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ സണ്ണി കുര്യാക്കോസ് വിജയികൾക്കുള്ള പൂഴിക്കൽ നാരായണൻ മെമ്മോറിയൽ അവാർഡ് നൽകി. ഗ്രന്ഥശാല സെക്രട്ടറി എം.കെ.രാജു, മഹത് ലാൽ ബി, അലീസ ബിജു, അനു കെ.എ എന്നിവർ സംസാരിച്ചു. നെവിൻ ജോസ്, ആഷ്‌ലി സാബു, അലീഷ അജി, അലൻസിയ സാബു എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. കൂടാതെ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.