കൊച്ചി: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സി കാബിനറ്റ് ടീമിന്റെ സ്ഥാനമേൽക്കൽ വെള്ളിയാഴ്ച നടക്കും. ഓൺലൈനായി നടക്കുന്ന ചടങ്ങിന് പാസ്റ്റ് ഇന്റർനാഷണൽ ഡയറക്ടർ എ.പി.സിംഗ് നേതൃത്വം നൽകും. വൈകിട്ട് നാലിനാണ് പരിപാടിയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വി.സി.ജെയിംസ്, സാജു പി.വർഗീസ്, സി.ജെ. ജെയിംസ്, ജോർജ് സാജു, കുമ്പളം രവി തുടങ്ങിയവർ വിശദീകരിച്ചു.