photo
സംസ്ഥാനപാതയിലെ ടാറിംഗ് പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളിയൂണിയനും ജനറൽ വർക്കേഴ്‌സ്‌യൂണിയനും ചേർന്ന് വെള്ളക്കെട്ടിലായ സംസ്ഥാനപാതയിൽ വിത്ത് വിതച്ച് പ്രതിഷേധിക്കുന്നു

വൈപ്പിൻ: നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസംമുൻപ് നിർത്തിവെച്ച ടാറിംഗ് പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാന പാതയിൽ വിത്ത് വിതച്ച് പ്രതിഷേധിച്ചു. കുഴുപ്പിള്ളി മെഡിക്കൽട്രസ്റ്റിന് മുന്നിൽ വെള്ളക്കെട്ടിലായ സംസ്ഥാനപാതയിലായിരുന്നു പ്രതിഷേധം. ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളിയൂണിയനും കൊച്ചിൻ ഫ്രീട്രേഡ്‌സോൺ ജനറൽ വർക്കേഴ്‌സ്‌യൂണിയനും ചേർന്ന് നടത്തിയ പ്രതിഷേധസമരം ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ.കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

വൈപ്പിൻമോട്ടോർ തൊഴിലാളി യൂണിയൻ പ്രസിഡന്റ് ഷാജി പുത്തലത്ത്, ജനറൽ സെക്രട്ടറി സി.എച്ച്.എം.അഷ്‌റഫ്, സേവാദൾ ജില്ലാപ്രസിഡന്റ് രാജു കല്ലുമഠത്തിൽ, യൂത്ത്‌കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിവേക് ഹരിദാസ്, ലിജി തദേവൂസ്, സജിത്ത് അയ്യമ്പിള്ളി, രാജു കൊട്ടാരത്തിൽ, ടി.ഡി. പുഷ്പൻ, ആന്റണി കല്ലൂക്കാരൻ, ഡാളി ഫ്രാൻസിസ് റോസ്‌ലി ജോസഫ്, എ.എസ്.കുട്ടൻ, ബെയ്‌സിൽ മുക്കത്ത് എന്നിവർ പ്രസംഗിച്ചു.