പിറവം: നഗരസഭയിലെ കാരക്കോട് അഞ്ചാം ഡിവിഷനിൽ ആഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടക്കും. എൽ.ഡി.എഫ് ജനതാദൾ എസിലെ അഞ്ജു മനുവിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മുതൽ അഞ്ജു പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും നേതാക്കളോടൊപ്പം ഭവന സന്ദർശനം നടത്തുകയും ചെയ്തു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്നും ജന്തു ശാസ്ത്രത്തിൽ ബിരുദം നേടിയ അഞ്ജു പിറവം കോട്ടക്കകത്ത് മനു വർഗീസിന്റെ ഭാര്യയാണ്. അലക്സിയ, ഫെലിക്സ് എന്നിവർ മക്കൾ.