കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി സംഘടിപ്പിച്ച 'സ്ത്രീസുരക്ഷ- സ്ത്രീപുരുഷ സമത്വം' സെമിനാർ മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. ബ്ലോക്ക്പഞ്ചായത്ത് അംഗം സീലിയ വിന്നി പ്രഭാഷണം നടത്തി.സെക്രട്ടറി കെ.കെ. വിജയൻ, ജേക്കബ്, ഉഷ മാനാട്ട്, അശോകൻ, വിജയലക്ഷ്മി, ബാബു, കുഞ്ഞൻ എന്നിവർ പങ്കെടുത്തു.