കൊച്ചി: സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകളുള്ള രണ്ടാമത്തെ ജില്ലയായി എറണാകുളം വീണ്ടും മുൻനിരയിലേക്ക് ഇന്നലെ 2270 പേർക്ക് ജില്ലയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗവ്യാപനം കൂടുന്നതിനനുസരിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണവും വർദ്ധിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ 4486 പേരുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
146 പേർക്കെതിരെ കേസ്
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 146 പേർക്കെതിരെ റൂറൽ പൊലീസ് കേസെടുത്തു. 36 പേരെ അറസ്റ്റ് ചെയ്തു. 315 വാഹനങ്ങൾ കണ്ടുകെട്ടി. സാമൂഹ്യ അകലം പാലിക്കാത്തതിന് 2562 പേർക്കെതിരെയും മാസ്‌ക്ക് ധരിക്കാത്തതിന് 1235 പേർക്കെതിരെയും നടപടിയെടുത്തു. ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് 11 പേർക്കെതിരെയും കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് അറിയിച്ചു.
ചികിത്സയിൽ കഴിയുന്നവരുടെ ആകെ സംഖ്യ.............. 16309
(10 ദിവസം മുമ്പ് 11823)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്............................................10.21 ശതമാനം
ഇന്നലെ രോഗമുക്തി നേടിയവർ................. 1600
പുതുതായി നിരീക്ഷണത്തിൽ ആയവർ......... 2682
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ ആകെ... 38802
ആശ്വസതീരം, 5 ൽ താഴെ കേസുകൾ
ആരക്കുഴ, കൂത്താട്ടുകുളം, പാമ്പാകുട, മാറാടി, വടുതല, വെണ്ണല, അയ്യപ്പൻകാവ്, കല്ലൂർക്കാട്, കുഴിപ്പള്ളി, പിണ്ടിമന, പനമ്പള്ളി നഗർ, രാമമംഗലം, കുന്നുകര, ചളിക്കവട്ടം, പനയപ്പിള്ളി.
28 സ്ഥലം കാറ്റഗറി ഡിയിൽ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാറ്റഗറി ഡിയിൽ ഉൾപ്പെടുത്തി.
കാറ്റഗറി ഡി: ടി.പി.ആർ 15 ന് മുകളിൽ
നായരമ്പലം ,ചേരാനല്ലൂർ ,കറുകുറ്റി, പൈങ്ങോട്ടൂർ, മഞ്ഞപ്ര ,ആവോലി, മൂക്കന്നൂർ, മരട് ,കോട്ടുവള്ളി ,വാളകം, എടത്തല, വാരപ്പെട്ടി ,തുറവൂർ, ചെങ്ങമനാട്, പുത്തൻവേലിക്കര, ഞാറക്കൽ ,രായമംഗലം ,ശ്രീമൂലനഗരം ,വടക്കേക്കര, പാറക്കടവ്, കോട്ടപ്പടി, കുമ്പളം, കീരംപാറ, മലയാറ്റൂർ ,നീലേശ്വരം, ആയവന, കല്ലൂർക്കാട്, കുട്ടമ്പുഴ, ചേന്നമംഗലം.
കാറ്റഗറി സി : ടി.പി.ആർ. 10 - 15
എളങ്കുന്നപ്പുഴ, കുന്നുകര ,പായിപ്ര, പല്ലാരിമംഗലം,തൃപ്പൂണിത്തറ, ചെല്ലാനം, പെരുമ്പാവൂർ, ആരക്കുഴ, മൂവാറ്റുപുഴ ,കൂവപ്പടി ,വാഴക്കുളം, കളമശ്ശേരി ,ഉദയംപേരൂർ ,കരുമാല്ലൂർ, കവളങ്ങാട് ,കോതമംഗലം, നെടുമ്പാശ്ശേരി, ചൂർണ്ണിക്കര, കാലടി, ചോറ്റാനിക്കര, മുടക്കുഴ ,കാഞ്ഞൂർ, തിരുവാണിയൂർ ,ഒക്കൽ നോർത്ത്, പറവൂർ ,അങ്കമാലി, കുമ്പളങ്ങി, അശമന്നൂർ ,മുളന്തുരുത്തി, ആലങ്ങാട്, തൃക്കാക്കര, കടമക്കുടി, പള്ളിപ്പുറം, വേങ്ങൂർ, മഴുവന്നൂർ,കടുങ്ങല്ലൂർ, പിണ്ടിമന.