കൊച്ചി: പള്ളുരുത്തി അഴകിയകാവ് ക്ഷേത്രത്തിന്റെ ഭൂമി തട്ടിയെടുത്തവർക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പിലാക്കണമെന്നും
ഭൂമി സംരക്ഷണസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എട്ട് കേസുകൾ നിലവിലുള്ളപ്പോഴും രാഷ്ട്രീയ നേതാക്കളും ദേവസ്വം ജീവനക്കാരുമെല്ലാം ചേർന്ന് ഭൂമി റവന്യൂ വകുപ്പിന്റേതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതായും ഇവർ ആരോപിച്ചു.
ക്ഷേത്രഭൂമി പുറമ്പോക്കാണെന്ന് തെറ്റായറിപ്പോർട്ട് നൽകിയവർക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. സമിതി അംഗങ്ങളായ പി.സി. ഉണ്ണിക്കൃഷ്ണൻ, ടി.പി. പദ്മനാഭൻ, സുരേഷ് പടക്കര, പി.സി. ശശിധരൻ, ഭഗത്‌സിംഗ് എന്നിവർ പങ്കെടുത്തു.