കളമശേരി: കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ കെട്ടിടനിർമ്മാണത്തിന് ടെണ്ടർ അംഗീകരിച്ച് കൺസ്ട്രക്ഷൻ കമ്പനിക്ക് കത്തു നൽകി. നിർമ്മാണ മേൽനോട്ടം വഹിക്കുന്ന ഇൻകൽ ആണ് നിർമ്മാണക്കമ്പനിയായ ജതിൻ കൺസ്ട്രക്ഷൻസിന് കത്ത് നൽകിയത്. എഗ്രിമെന്റ് വെയ്ക്കാനും പ്രവർത്തി തുടങ്ങാനുള്ള തയ്യാറെടുപ്പ് നടത്താനും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. അടുത്തയാഴ്ച യോഗം ചേർന്ന് പ്രവർത്തന നടപടികൾ ചർച്ച ചെയ്യാമെന്നും ഇൻകൽ ഡി.ജി.എം. കൺസ്ട്രക്ഷൻ കമ്പനിയെ അറിയിച്ചു.