leela-sundharam-86

മട്ടാഞ്ചേരി: ചന്ദ്രിക സോപ്പ് സ്ഥാപ​കൻ സി.ആർ. കേശവൻ വൈദ്യരുടെ മൂത്ത മകളും എറണാകുളം ലീലാ ഭവനിൽ പരേതനാ​യ കെ.സി. സുന്ദരത്തിന്റെ ഭാര്യയുമായ ലീല സുന്ദരം (86) നി​ര്യാ​ത​യായി. ചന്ദ്രി​ക സോപ്പ് കോയമ്പത്തൂർ പാർട്ട്ണറായി​രുന്നു. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക് കൂവപ്പാടം പൊതുശ്മശാന​ത്തിൽ. മക്കൾ: ഡോ. ശ്യാം (ഡയറക്ടർ, ലാൽ മെമ്മോറിയൽ ഹോസ്പിറ്റൽ, ഇരിങ്ങാലക്കുട), നവ്യ (അമേരിക്ക), ധനൻ (കോയമ്പത്തൂർ), മംഗൾ (ചന്ദ്രിക സോപ്സ്, കൊച്ചി), പരേതനായ ഷൈൻ. മരുമക്കൾ: പ്രീത ശ്യാം (നിർവാണ സ്കൂൾ ഒഫ് മ്യൂസിക്, മട്ടാഞ്ചേരി), ഡോ. സത്യപ്രകാശ് (അമേരിക്ക), നീന, വിദ്യ മംഗൾ (പ്രസിഡന്റ്, ഇന്നർ വീൽ ക്ളബ് ഒഫ് കൊച്ചി വെസ്റ്റ്), ബിജുന ഷൈൻ.