കുറുപ്പംപടി: കുറുപ്പംപടി പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധനാക്യാമ്പും 25 പേർക്ക് സൗജന്യമായി ബ്ലഡ് ഷുഗർ ടെസ്റ്റ് ചെയ്യുന്ന മെഷീനും വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ മെഷീൻ വിതരണം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ.എം.ജി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അരുൺ പ്രശോഭ്, കമ്മിറ്റി അംഗം ജയരാജൻ, ബേസിൽ എൽദോസ് എന്നിവർ പ്രസംഗിച്ചു.