lakshadeep

കൊച്ചി: ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കായി ഉടമകളുടെ അനുവാദമില്ലാതെ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അഡ്വൈസർ അറിയിച്ചു. സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാത്രി​ കടകൾ അടയ്ക്കുന്ന സമയം നീട്ടി നൽകാനും ശനിയും ഞായറും തൊഴിലാളികൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകാനും സമ്മതിച്ചതായും നേതാക്കൾ വ്യക്തമാക്കി​. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ കാണുന്നതിനുള്ള സൗകര്യം ഒരുക്കാമെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു. കോർകമ്മിറ്റി മെമ്പർമാരായ ഡോ.പി.പി .കോയ, യു.കെ.സി.തങ്ങൾ, ബി.ഹസൻ, ഡോ.സാദിഖ്, മുഹമ്മദലി എന്നിവരാണ് ഇന്നലെ അഡ്വൈസറെ കണ്ടത്.