കൊച്ചി: എറണാകുളം ബ്രോഡ്‌വേയിലെ ആദ്യകാല പാത്രക്കടയായ കാളിയപ്പ ചെട്ടിയാർ ആൻഡ് സൺസിന്റെ ഉടമ എ.കെ.കെ. കതിരേശൻ ചെട്ടിയാർ ( 92) കെ.കെ. പത്മനാഭൻ റോഡിലെ വസതിയായ ജ്ഞാന ഇല്ലത്ത് നിര്യാതനായി. എറണാകുളം സുബ്രഹ്മണ്യൻ കോവിൽ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ജ്ഞാനാംബാൾ. മക്കൾ: സീതാലക്ഷ്മി (കുംഭകോണം), ലളിതാംബാൾ (യു.എസ്.എ), കെ.രാമാമൃതം (ബി.ജെ.പി മുൻ വ്യാപാര സെൽ സംസ്ഥാന കൺവീനർ, കൊച്ചിൻ പോർട്ട് മുൻ ട്രസ്റ്റി) ,പരേതനായ കെ. കാളിയപ്പൻ, കെ. സെന്തിൽനാഥൻ (കാഗ്നാ ടൂർസ് ആൻറ് ട്രാവൽസ്). മരുമക്കൾ: എസ്.കെ. ആർ. എസ്. മുത്തുകുമാരൻ, എസ്. ബാലചന്ദ്രൻ, ആർ.ശങ്കരി, രാധ, ശിവകാമസുന്ദരി.