puraskaram-
പിറവം നഗരസഭ പതിനഞ്ചാം ഡിവിഷനിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കൗൺസിലർ തോമസ് മല്ലിപ്പുറത്തിന്റെ നേതൃത്വത്തിൽ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു

പിറവം: നഗരസഭ പതിനഞ്ചാം ഡിവിഷനിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കൗൺസിലർ തോമസ് മല്ലിപ്പുറത്തിന്റെ നേതൃത്വത്തിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. കാരമലയിൽ സജി കുമാറിന്റെയും രജനിയുടെയും മകൻ അഭിനവ്. എസ്. കുമാർ, കല്ലേലിപറമ്പിൽ ഷാജിയുടെയും സ്മിതയുടെയും മകൻ അശ്വിൻ. കെ. അജി എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ അനിൽ ചാക്കിരികാട്ടിൽ, മോഹനൻ. സി.വി, സാജു തോമസ്, മോഹനൻ. പി. എസ്, ബാബു വർഗീസ്, സിജു മാത്യു, ചാക്കോ. കെ. വി, ലീലാമ്മ ജോൺ തുടങ്ങിയവർ പങ്കെടുത്തു.