കൊച്ചി: എറണാകുളം സെന്റ് തെരേസാസ് സ്കൂളിലെ ഒരു മാസം നീണ്ടു നിന്ന വായന മാസാചാരണത്തിന് സമാപനമായി. ഓൺലൈനായി നടന്ന സമാപനചടങ്ങ് എഴുത്തുകാരനായ യു. കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക സി.മാജി, അദ്ധ്യാപിക ഷൈനി ബെന്നി, സി.ഐ.സി.സി ജയചന്ദ്രൻ, പൂർവ വിദ്യാർത്ഥിനി ഡോ.ദേവിക, ദിയാറോസ് , ലിയ ജോസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിനി ശ്രീലക്ഷ്മി വായനാനുഭവം പങ്കുവച്ചു .യു. കെ. കുമാരൻ കുട്ടികളുമായി സംവദിച്ചു.