കൊച്ചി: കോർപ്പറേഷന്റെയും ദേശീയ നഗര ഉപജീവനമിഷൻ ( എൻ.യു.എൽ.എ ) കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ 2021-22 സാമ്പത്തിക വർഷം നടത്തുന്ന സൗജന്യ നൈപുണ്യ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 18 - 35 പ്രായക്കാർക്ക് അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷകർ കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉള്ളവരായിരിക്കണം. താത്പര്യമുള്ളവർ (https://forms.gle/iTdzf9BmWcF2XrtV6) എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമില്ലാത്തവർ നഗരസഭയുടെ എറണാകുളം ബോട്ട് ജെട്ടിയിലുള്ള എൻ.യു.എൽ.എം വിഭാഗത്തിലോ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലോ ആഗസ്റ്റ് പത്തിന് മുൻപായി രജിസ്റ്റർ ചെയ്യണം.