കൊച്ചി: പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവ് ആഹ്വാനം ചെയ്ത രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി ആർ.ജെ.ഡി എറണാകുളം ജില്ലാ കമ്മിറ്റി പനമ്പിള്ളിനഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിന്റെ മുമ്പിൽ വണ്ടി കെട്ടിവലിച്ചു പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ പ്രൊഫ. ഡോ. ജോർജ് ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കന്മാരായ സുഭാഷ് കാഞ്ഞിരത്തിങ്കൽ, ദേവി, സലിം കളമശേരി, സൂരാജമ്മ, അഭിലാഷ്, ഓമന ശശി എന്നിവർ സംസാരിച്ചു.