കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ടൗൺഷിപ്പിലുള്ള വാസയോഗ്യമല്ലാത്ത ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റും. ഫാക്ട് ജീവനക്കാരല്ലാത്ത വാടകയ്ക്കു താമസിക്കുന്ന 120 ഓളം വീട്ടുകാർക്ക് വീടൊഴിയാൻ സാവകാശം നൽകും. വാടക കരാർ പുതുക്കി നൽകാത്തതിനെ തുടർന്ന് ആശങ്കയിലായവർ വാർഡ് കൗൺസിലർ പി.ബി.ഗോപിനാഥിനെ കണ്ട് വിവരം ധരിപ്പിച്ചിരുന്നു. തുടർന്ന് കമ്പനി സി.എം.ഡിക്ക് അടിയന്തര സന്ദേശം അയയ്ക്കുകയും തുടർന്ന് നഗരസഭാ ചെയർമാൻ സുജിലുമൊന്നിച്ച് ജി.എം.എച്ച്.ആർ മോഹൻകുമാറിനെ കണ്ട് സംസാരിച്ചത് പ്രകാരം സാവകാശം നൽകാമെന്ന് അറിയിക്കുകയുമായിരുന്നു.