കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിലെ വിവിധ പ്രോഗ്രാമുകളിൽ അപേക്ഷ ക്ഷണിച്ചു. നാനോബയോടെക്‌നോളജി, നാനോസയൻസ് ആൻഡ് ടെക്‌നോളജി, മൊളിക്യൂലാർ മെഡിസിൻ എന്നീ പ്രോഗ്രാമുകളിൽ എം.ടെക് കോഴ്‌സും, നാനോബയോടെക്‌നോളജി, നാനോസയൻസ് ആൻഡ് ടെക്‌നോളജി, മൊളിക്യൂലാർ മെഡിസിൻ എന്നീ പ്രോഗ്രാമുകളിൽ എം.എസ്‌സി കോഴ്‌സും മോളിക്കുലാർ മെഡിസിനിൽ ബി.എസ്‌സി കോഴ്‌സുമാണുള്ളത്.
അമൃത അരിസോണ സർവ്വകലാശാലകൾ ചേർന്ന് നടത്തുന്ന ഡ്യുവൽ ഡിഗ്രി എം.എസ്‌സി-എം.എസ്, എം.ടെക്-എം.എസ് പ്രോഗ്രാമുകളായ എം.എസ്‌സി. (നാനോബയോടെക്‌നോളജി) പ്ലസ് എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ), എം.എസ്‌സി. (മോളിക്കുലാർ മെഡിസിൻ) പ്ലസ് എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ), എം.ടെക്. (നാനോബയോടെക്‌നോളജി) പ്ലസ് എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ), എം.ടെക്. (മോളിക്കുലാർ മെഡിസിൻ) പ്ലസ് എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ) കോഴ്‌സുകളിലേക്കും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
എൻട്രൻസ് പരീക്ഷ ഇല്ലയില്ലാതെ ടെലിഫോണിക് ഇന്റർവ്യൂവിലൂടെയാണ് പ്രവേശനം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 31. വെബ്സൈറ്റ് https://www.amrita.edu/
ഇ-മെയിൽ: nanoadmissions@aims.amrita.edu