p
മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ഈസ് ഓഫ് ലിവിംഗ് സർവ്വേ പൂർത്തീകരണത്തിന്റെ പ്രഖ്യാപനം പ്രസിഡന്റ്പി പി അവറാച്ചൻ നിർവഹിക്കുന്നു.

കുറുപ്പംപടി: ഗ്രാമീണ കുടുംബങ്ങളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട് ഗ്രാമവികസനവകുപ്പും സാമ്പത്തികവകുപ്പും ചേർന്നു നടത്തുന്ന ഈസ് ഓഫ് ലിവിംഗ് സർവേ ഡേറ്റ എൻട്രി സഹിതം പൂർത്തിയാക്കി മുടക്കുഴ ഗ്രാമപഞ്ചായത്ത്. സർവേ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. മാത്യു, ജോസ് എ പോൾ, വൽസ വേലായുധൻ, ഡോളി ബാബു, രജിത, നിഷാസന്ദീപ്. ജോയിന്റ് ബി.ഡി.ഒ അരുൺകുമാർ, വി.ഇ.ഒ രമേശ്, സി.ഡി.എസ് ചെയർപേഴ്സൺ സോഫി രാജൻ, റെജി എന്നിവർ പ്രസംഗിച്ചു.