കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങളിലെ ജാതിവിവേചനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അവസാനിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗത്തിന് കീഴിലുള്ള ശ്രീനാരായണ വൈദിക യോഗം കോഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മലയാളബ്രാഹ്മണരെന്ന ഇല്ലാത്ത വിഭാഗത്തിന്റെ പേരിൽ ഈ മേൽശാന്തി നിയമനങ്ങൾ മാറ്റിവയ്ക്കുന്നത് ഭരണഘടനാ ലംഘനമാണ്. സാംസ്കാരിക കേരളത്തിന് തന്നെ അപമാനമായ ഈ വ്യവസ്ഥ എത്രയും വേഗം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ വൈപ്പിൻ സനീഷ് ശാന്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോഷി ശാന്തി കാക്കനാട്, ജോയിന്റ് സെക്രട്ടറിമാരായ ശ്രീകുമാർ ശാന്തി, വടുതല സന്തോഷ് ശാന്തി, ജില്ലാ കൺവീനർ ഇടവൂർ ഷിബു ശാന്തി തുടങ്ങിയവർ സംസാരിച്ചു.