കളമശേരി: ഇടപ്പള്ളി ടോൾ ഗേറ്റിൽ അപകടങ്ങൾ പെരുകുന്നു. ഭയം കൂടാതെ റോഡ് ക്രോസ് ചെയ്യുന്നതിന് സീബ്രാലൈനോ സിഗ്നൽ ലൈറ്റുകളോ റിഫ്ളക്ടറുകളോ നിലവിലില്ല. 2018 ൽ കളക്ടറുടെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുൾപ്പെടെയുള്ള സർവ്വകക്ഷി യോഗം വിളിച്ച് ചേർത്ത് ടോൾ ഗേറ്റിൽ ക്രോസിംഗ് അടച്ചതു മുതൽ കാൽനടയാത്രക്കാർക്ക് വേണ്ട സൗകര്യമൊരുക്കാമെന്ന. ഉറപ്പ് പാലിക്കാൻ കഴിഞ്ഞില്ലെന്ന് എൻ.സി.പി. സംസ്ഥാനക്കമ്മിറ്റി അംഗം കെ.കെ.ജയപ്രകാശ് പറഞ്ഞു. വാഹനങ്ങൾ അമിതവേഗതയിൽ വരുന്നതിനാൽ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവർക്കാണ് കൂടുതൽ പ്രയാസമനുഭവപ്പെടുന്നത്. എൻ.സി.പിയുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ സമരവും നടന്നു. മണ്ഡലം പ്രസിഡന്റ് അബ്ദുൾ കരീം നടയ്ക്കൽ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ കെ.ജെ.സെബാസ്റ്റ്യൻ ,ഒ.എൻ.ഇന്ദ്രകുമാർ, അഞ്ജു രാജേഷ്, അനൂപ് റാവുത്തർ, കെ.ആർ.രാജേഷ്, പി.ആർ.രാജീവ് എന്നിവർ സംസാരിച്ചു.