pic
കോട്ടപ്പടിയിലെ ഡി.സി.സി അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ച് പി.പി.ഇ കിറ്റ് അണിഞ്ഞ് യൂത്ത് കോൺഗ്രസ്‌ അംഗങ്ങൾ സമരം ചെയ്യുന്നു

കോതമംഗലം: കോട്ടപ്പടിയിലെ ഡി.സി.സി അടച്ചു പൂട്ടിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മിറ്റി ചേറങ്ങനാൽ കവലയിൽ പ്രതിഷേധ ധർണ നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലിജോ ജോണി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.കെ. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.പതിമൂന്ന് വാർഡുകളിലായി നിലവിൽ 154 രോഗികളാണ് പഞ്ചായത്തിൽ നിലവിലുള്ളത് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 17.01 എന്ന അതീവ ഗുരുതരമായി തുടരുന്ന പഞ്ചായത്ത് നിലവിൽ ഇളവുകൾ ഇല്ലാത്ത ഡി കാറ്റഗറിയിലാണുള്ളത്.കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി എ.കെ.സജീവൻ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എഡ്വിൻ ജോയ്, യൂത്ത് സേവാദൾ സംസ്ഥാന ഭാരവാഹി പോൾ മാത്യു സെക്രട്ടറിമാരായ അബ്ദുൽ റഹീം, എൽദോസ് വർഗ്ഗീസ്, വാർഡ് പ്രസിഡന്റ്‌ ബേസിൽ സിബി തുടങ്ങിയവർ പങ്കെടുത്തു.