കുറുപ്പംപടി: കൊവിഡ്ബാധിച്ച് മരിച്ച ചുമട്ട് തൊഴിലാളികളുടെ കുടുംബത്തിന് 5 ലക്ഷംരൂപ ധനസഹായം നൽകുക, കാറ്റഗറി തിരിക്കാതെ മുഴുവൻ തൊഴിലാളികൾക്കും മിനിമം പെൻഷൻ 5000 രൂപയായി ഏകീകരിക്കുക, ആനുകുല്യ വിതരണത്തിന് കാലതാമസം ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഓഫീസിനു മുന്നിൽ പ്രതിഷേധധർണ നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് സി.വി. ശശി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.എ. മൈതീൻപിള്ള, പി.എൻ. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.