കൊച്ചി: പൊതുഗതാഗതം സംരക്ഷിക്കുക, കൊവിഡ് കാലത്തെ റോഡ് ടാക്സ് ഒഴിവാക്കുക, ഡീസലിന് സബ്സീഡി നൽകുക, ചെലവിന് ആനുപാതികമായി വരുമാനം വർദ്ധിപ്പിക്കുക, നിലവിലുള്ള ബസ് പെർമിറ്റുകൾ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 27ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഉപവാസ സമരം നടത്തും.