library
ആറൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വനിതാവേദി രൂപീകരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ്ക്കറിയ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ആറൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാവേദി രൂപീകരിച്ചു. ലൈബ്രറി ഹാളിൽ നടന്ന വനിതാവേദി രൂപീകരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ്കറിയ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ഇമ്മാനുവേൽ മാതേക്കൽ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കമ്മിറ്റി അംഗങ്ങളായ എം.ടി. ഇമ്മാനുവേൽ, മേരി പീറ്റർ, രമ്യവിജയൻ, ഡിക്സി രാജേഷ്, മേഴ്സി ജോസ് എന്നിവർ സംസാരിച്ചു. ഡിജ രാജേഷിന്റെ നൃത്തവും നീതു വൈശാഖിന്റെ ഗാനാലാപനവും ഉണ്ടായിരുന്നു. വനിതാവേദി ഭാരവാഹികളായി റാണി ജയ്സൺ (ചെയർപേഴ്സൺ), എൽജി ജിബിൻ (പ്രസിഡന്റ്), മോഹനവല്ലി (വൈസ് പ്രസിഡന്റ് ), ടീന ബിബീഷ് (സെക്രട്ടറി), ജാൻസി പ്രഭിൻ (ജോയിന്റ് സെക്രട്ടറി), നീതു വൈശാഖ് (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി രമ്യവിജയൻ, ഡിക്സി രാജേഷ്, മേഴ്സി ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.