മൂവാറ്റുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ സി.പി.എം, ഡി.വൈ.എഫ്.ഐ, കിഴക്കേക്കര ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ആദരിച്ചു. മുൻ. മുനിസിപ്പൽ ചെയർമാൻ യു.ആർ. ബാബു, സി.പി.എം ലോക്കൽ സെക്രട്ടറി പി.എം. ഇബ്രാഹിം എന്നിവർ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകി. ലാലു, പ്രസാദ്, ലിനേഷ് പി.വി, എ.കെ. അയൂബ്, ഇ.കെ. ജയൻ, രതീഷ്ചന്ദ്രൻ, കെ. അനിൽകുമാർ, രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.