മൂവാറ്റുപുഴ: സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ഒ.ബി.സി, മത ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്കു വേണ്ടിയുള്ള വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട കുടുംബ വാർഷികവരുമാനം 3,00,000 രൂപയിൽ കുറവുള്ളവർക്കും,മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുടുംബ വാർഷിക വരുമാനം 8,00,000 രൂപയിൽ കുറവുള്ളവർക്കും അപേക്ഷിക്കാം. സ്വയംതൊഴിൽ, വിദ്യാഭ്യാസ വായ്പകൾ, പ്രവാസികൾക്കുള്ള വായ്പ, സ്റ്റാർട്ട് അപ് പദ്ധതി, പെൺകുട്ടികളുടെവിവാഹം, ഗൃഹനിർമ്മാണം, ഗൃഹപുനരുദ്ധാരണം തുടങ്ങി വിവിധ വായ്പകളുണ്ട്. അപേക്ഷാ ഫോറം മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ കെ.എസ്.ബി.സി.ഡി.സി ഉപജില്ല ഓഫീസിൽ ലഭിക്കും. വിവരങ്ങൾക്ക്: www.ksbcdc.com, ഫോൺ 0485 - 2964005.