fg

തൃക്കാക്കര: സംസ്ഥാന സാക്ഷരതാ മിഷന്റെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ ഈമാസം 26 മുതൽ 31 വരെ നടക്കും. ജില്ലയിൽ 2433 പഠിതാക്കൾ പരീക്ഷ എഴുതും. പ്ലസ് വൺ, പ്ലസ് ടു തലത്തിൽ ഫൈനൽ പരീക്ഷയും നടക്കും. പ്ലസ്ടുവിന് 1250 പേരും പ്ലസ് വണ്ണിന് 1183 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. 19 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 26 ന് മലയാളം, ഹിന്ദി, 22 ന് ഇംഗ്ലീഷ് , 28 ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 29 ന് ചരിത്രം, അക്കൗണ്ടൻസി, 30 ന് ഇക്കണോമിക്സ്.