പട്ടിമറ്റം: ക്വാറന്റൈൻ ലംഘിച്ച് സ്റ്റേഷനറിക്കട തുറന്ന നോർത്ത് മഴുവന്നൂർ വലമ്പൂർ മണ്ണംകുഴി പി.എം. കുഞ്ഞുമുഹമ്മദിനെതിരെ (47) കുന്നത്തുനാട് പൊലീസ് കേസെടുത്തു. വീട്ടുകാർക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് കൊവിഡ് പോസിറ്റീവായത്. ഒന്നിച്ച് താമസിക്കുന്നവരിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവായാൽ ക്വാറന്റൈനിലിരിക്കണമെന്നാണ് ചട്ടം. ഇത് ലംഘിച്ച് വീടിനോട് ചേർന്നുള്ള കടയിൽ വിൽപന നടത്തിയത് കണ്ടെത്തിയതിനെതുടർന്നാണ് കേസെടുത്ത് കട അടപ്പിച്ചത്. കുന്നത്താനാട് സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിൽ ക്വാറന്റൈൻ നിയന്ത്രണലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസ് ഇൻസ്പെക്ടറുടെ 0484-2688260 നമ്പറിൽ അറിയിക്കണം.