കൊച്ചി: നരേന്ദ്രമോദി സർക്കാർ ഫോണുകൾ ചോർത്തിയത് രാജ്യത്തിന് അപമാനകരവും പൗരവകാശത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പറഞ്ഞു. പ്രധാന വ്യക്തികളുടെയും ദേശീയ പാർട്ടി നേതാക്കളുടെയും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ജനപ്രതിനിധികളുടെയും ന്യായാധിപന്മാരുടെയും ഉൾപ്പെടെ ഫോണുകൾ ചോർത്തപ്പെട്ടു. പൗരന്റെ സ്വകാര്യതയിലേക്കുള്ള സർക്കാരിന്റെ എത്തിനോട്ടം മൗലികാവകാശ ലംഘനവും രാജ്യത്തിന് അപമാനവുമാണ്. ചോർത്തലിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.