court

കൊച്ചി: സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്‌, എൻ.സി.സി, സ്‌കൗട്ട്സ് തുടങ്ങിയ സർട്ടിഫിക്കറ്റുള്ള വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളും വിശദാംശങ്ങളും സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പാഠ്യേതരപ്രവർത്തനത്തിന് നൽകുന്ന ഗ്രേസ് മാർക്ക് 2020-21 അദ്ധ്യയനവർഷം നൽകേണ്ടെന്ന തീരുമാനത്തിനെതിരായി സമർപ്പിച്ച ഹർജികളിലാണ് നിർദ്ദേശം. സ്‌കൂളുകൾ തുറക്കാത്തതിനാൽ ഇക്കൊല്ലം പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്തതിനാലാണ് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന് തീരുമാനിച്ചതെന്ന് വിവരിച്ച് സർക്കാർ വിശദീകരണ പത്രിക നൽകി. തുടർന്നാണ് വിശദാംശം നൽകാൻ കോടതി നിർദ്ദേശിച്ചത്.