പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻ‌ഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എം.ആർ. ബോസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡി. ദിനേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി കെ. രേഖ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി.എസ്. ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി. ശ്രീകല, സിജി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ നാടൻപാട്ടും കവിതാ പാരായണവും നടന്നു.