അങ്കമാലി: പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ന് മൂക്കന്നൂരിൽ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ നടത്തും. പൂതംകുറ്റി ജംഗ്ഷനിൽ എച്ച്.പി ഗ്യാസ് ഏജൻസി ഓഫീസിന് മുന്നിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്യും. ലാലി ആന്റു അദ്ധ്യക്ഷത വഹിക്കും.