അങ്കമാലി: സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല, സ്ത്രീ പുരുഷ സമത്വത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമായി വെബിനാർ നടത്തി. ഡി.വൈ. എഫ് .ഐഅങ്കമാലി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ജില്ലാ പഞ്ചായത്തംഗം അഡ്വ.എം.ബി. ഷൈനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രിൻസ് പോൾ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ. കെ. ഷിബു, ഉഷ മാനാട്ട്, അഡ്വ. ബിബിൻ വർഗീസ്, സച്ചിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.