citu-paravur-
കെ.സി.ഇ.യു നേതൃത്വത്തിൽ കേരള ബാങ്ക് പറവൂർ ശാഖക്ക് മുന്നിൽ നടന്ന ധർണ്ണ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു. ചെയ്യുന്നു

പറവൂർ: സഹകരണ ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തിന് പലിശ വെട്ടിക്കുറച്ച കേരള ബാങ്ക് തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ധർണ നടത്തി. പറവൂർ ശാഖയ്ക്ക് മുന്നിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പുത്തൻവേലിക്കര ശാഖയ്ക്ക് മുന്നിൽ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് ടി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.എ. സോജൻ അദ്ധ്യക്ഷത വഹിച്ചു. മൂത്തകുന്നം ശാഖയ്ക്ക് മുന്നിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.പി. വിജയൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി കെ.സി. സാബു അദ്ധ്യക്ഷത വഹിച്ചു.