പറവൂർ: ജൻശിക്ഷൺ സൻസ്ഥാനിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ടെയ്ലറിംഗ് ആൻജ് ഡ്രസ് ഡിസൈനിംഗ്, എംബ്രോയിഡറി, ആപ്ലിക്ക് വർക്ക്, ഫാഷൻ ഡിസൈനിംഗ്, ബ്യൂട്ടീഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കുക്കിംഗ്, ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ്, സ്നാക് നിർമ്മാണം, ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ പ്രിസർവേഷൻ, ജൈവകൃഷി, കോഴി, താറാവ് വളർത്തൽ, നഴ്സറി പരിപാലനം, കൂൺകൃഷി എന്നിവ പഠിപ്പിക്കുന്നതിന് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഇൻസ്ട്രക്ടേഴ്സിനെ ആവശ്യമുണ്ട്. യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 28ന് രാവിലെ പത്തിന് പെരുവാരത്തുള്ള ജൻശിക്ഷൺ സൻസ്ഥാനിൽ എത്തണം. ഫോൺ: 9446072450.