കോലഞ്ചേരി: എൽ.ഡി.എഫ് കുന്നത്തുനാട് മണ്ഡലം കമ്മി​റ്റി സംഘടിപ്പിക്കുന്ന പ്രതിഷേധജ്വാല ഇന്ന് നടക്കും. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയെ അപകീർത്തിപ്പെടുന്ന ട്വന്റി20 യുടെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നിലപാടിൽ പ്രതിഷേധിച്ചാണ് ജ്വാല. മണ്ഡലത്തിലെ 137 വാർഡുകളിലെ 10 കേന്ദ്രങ്ങളിൽ വീതം വൈകിട്ട് നാല് മുതൽ കൊവിഡ് നിബന്ധനകൾ പാലിച്ച് ജ്വാല തെളിക്കും എൽ.ഡി.എഫ് നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്യും.