കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗങ്ങൾക്കായി ആസ്റ്റർ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന രണ്ടാം ഡോസ് വാക്‌സിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് നിർവ്വഹിച്ചു. 22 ദിവസത്തിനുള്ളിൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാൻ സാധിച്ചത് കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ചെറുകിട വ്യാപാരികൾക്ക് കൂടുതൽ അത്മവിശ്വാസം നൽകുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ് പറഞ്ഞു. വാക്‌സിൻ മെഗാ ക്യാമ്പിന് ട്രഷറർ സി.എസ്.അജ്മൽ, വാക്‌സിൻ കോഓർഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ സനൂജ് സ്റ്റീഫൻ, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.നിഷാദ്, വൈസ് പ്രസിഡന്റ് ശ്രീനാഥ് മംഗലത്ത്, ആസ്റ്റർ മെഡ്‌സിറ്റി ഓപ്പറേഷൻസ് മാനേജർമാരായ ജി.എം.ജയേഷ്, രേഷ്മ രമേഷ് എന്നിവർ സംസാരിച്ചു.